EBM News Malayalam

ഐഎഫ്എഫ്കെ: ചലച്ചിത്ര മേളയില്‍ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 68 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ 6 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. കസാകിസ്ഥാനില്‍ നിന്നുള്ള റിട്ടേണീ, തായ്ലന്‍ഡില്‍നിന്നുള്ള മലൈല ദ ഫെയര്‍വെല്‍ ഫ്ലവര്‍ , മംഗോളിയന്‍ ചിത്രം ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡെസ്നോട്ട് എക്സിറ്റ് , കാന്‍ഡലേറിയ , വാജിബ് ഡാര്‍ക് വിന്‍ഡ് എന്നിവയാണ് മസ്തര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ റിട്ടേണിയുടെയും മലൈല ദ ഫെയര്‍വെല്‍ ഫ്ലവറിന്റയും ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡെസ്നോട്ട് എക്സിറ്റിന്റെയും ആദ്യ പ്രദര്‍ശനമാണിന്ന്.
ലോക സിനിമാ ഇന്ന് വിഭാഗത്തില്‍ ഖിപുല ഉള്‍പ്പെടെ നാല്‍പ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും . റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അലക്സാണ്ടര്‍ സുകുറോവിന്റെ പ്രശസ്ത സിനിമയായ റഷ്യന്‍ ആര്‍ക്കാണ്. ലിജോ ജോസ് പല്ലിശേരിയുടെ അങ്കമാലി ഡയറീസാണ് മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.