EBM News Malayalam

ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയില്‍; മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. സമരത്തിലുള്ളവരുമായി മുഖ്യമന്ത്രി രാവിലെകൂടിക്കാഴ്ച നടത്തും. കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്‍റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല. ജേക്കബ് തോമസിനെതിരായ ആക്ഷേപങ്ങളും പരാതികളും അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കും. ജേക്കബ് തോമസ് നിയമം കൈയിലെടുക്കുന്നുവെന്നും അധികാരദുര്‍വിനിയോഗം നടത്തുന്നുവെന്നുമാണ് പ്രധാനപരാതി. ഐ.എ.എസ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വിജിലന്‍സ് കേസുകളില്‍ പ്രതികളാക്കുന്നു. തന്‍റെ നിയമവിരുദ്ധനടപടികള്‍ ചൂണ്ടിക്കാട്ടിയവരോടും ചോദ്യംചെയ്തവരോടും പ്രതികാരം ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഗുരുതര ആക്ഷേപങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ചേരിപ്പോരില്‍ തുടക്കം മുതല്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പരാതിയും അസോസിയേഷനുണ്ട്. അവസരം മുതലെടുത്ത് പ്രതിപക്ഷം തമ്മിലടിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി രംഗത്തുണ്ട്.

Comments are closed, but trackbacks and pingbacks are open.