EBM News Malayalam

എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ സാമൂഹികശാസ്‌ത്ര ചോദ്യക്കടലാസില്‍ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ സാമൂഹികശാസ്‌ത്ര ചോദ്യക്കടലാസില്‍ ക്രമീകരണങ്ങള്‍ വരുത്തി. ഉള്ളടക്കഭാരവും പരീക്ഷാ സമ്മര്‍ദവും ലഘൂകരിക്കാനാണിത്‌. സാമൂഹികശാസ്‌ത്ര പരീക്ഷാ ചോദ്യങ്ങളില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട്‌ ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ്‌ നല്‍കിയിരിക്കുന്നത്‌. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗം ചോദ്യങ്ങളില്‍നിന്ന്‌ നിശ്‌ചിത എണ്ണം തെരഞ്ഞെടുത്ത്‌ ഉത്തരം എഴുതിയാല്‍ മതി. സാമൂഹികശാസ്‌ത്രത്തിനു രണ്ടു പാഠപുസ്‌തകങ്ങളാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ഇവയില്‍നിന്നു തെരഞ്ഞെടുത്ത ഒമ്പത്‌ അധ്യായങ്ങളാണ്‌ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശേഷിക്കുന്ന 12 അധ്യായങ്ങളെ രണ്ടിന്‍റെ ക്ലസ്‌റ്ററുകളാക്കി ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്‌റ്ററുകളില്‍നിന്ന്‌ ഒന്നുവീതം തെരഞ്ഞെടുത്ത്‌ പൊതുപരീക്ഷയ്‌ക്കു പഠിക്കാം. ഇതിലൂടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍നിന്ന്‌ ആറ്‌ അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷയ്‌ക്കു തയാറെടുക്കാന്‍ കഴിയും. വിശദാംശങ്ങളും മാതൃകാ ചോദ്യവും എസ്‌.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ ലഭിക്കും.

Comments are closed, but trackbacks and pingbacks are open.