EBM News Malayalam

എഫ്‌സി സീരീസ് ബൈക്കുമായി യമഹ വിപണിയിലെത്തുന്നു

ജനുവരിയോടികൂടി എഫ്‌സി സീരീസ് ബൈക്കുമായി യമഹ വിപണിയിലെത്തുന്നു. 2017 ജനുവരി 24നായിരിക്കും പുതിയ എഫ്‌സി ബൈക്കിന്‍റെ അരങ്ങേറ്റം. പുത്തൻ ബൈക്കിന്‍റെ മറയൊന്നുമില്ലാതെ നടത്തപ്പെട്ട പരീക്ഷണയോട്ടത്തിൽ നിന്നാണ് എഫ്‌സി ബൈക്കാണെന്ന് മനസിലാക്കാൻ സാധിച്ചത്. എഫ്‌സി ബൈക്കിന് സമാനമായ രൂപകല്പനയും വ്യക്തത വർധിപ്പിച്ചു. യമഹ എഫ്‌സിയുടെ പുതിയ 250സിസി പതിപ്പായിരിക്കാനാണ് സാധ്യതയെന്നും പരീക്ഷണയോട്ടത്തിൽ നിന്നും വ്യക്തമാക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള എഫ്‌സി മോഡലുകളിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള എക്സോസ്റ്റാണ് പുതിയ ബൈക്കിലുമുള്ളത്.

പരമ്പരാഗത രീതിയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ടെയിൽ ലാമ്പ്, രണ്ടുവശങ്ങളിലായുള്ള ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ ഫീച്ചർ തുടങ്ങിയവും പുതിയ എഫ്‌സിയുടെ സവിശേഷതകളാണ്. 23 മുതൽ 26 വരെ ബിഎച്ച്പിയും 25 മുതൽ 25 എൻഎം വരെ ടോർക്കും നൽകുന്ന 250സിസി എൻജിനായിരിക്കും ബൈക്കിന് കരുത്തേകാൻ സാധ്യത. എന്നാൽ പുതിയ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ യമഹ എഫ്‌സിയെന്നു തോന്നിപ്പിക്കുന്ന ഈ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല.

Comments are closed, but trackbacks and pingbacks are open.