എന്‍ എസ് യു ഐയുടെ പുതിയ ഭാരവാഹി പട്ടിക പുറത്ത്
പണിയെടുക്കുന്നവര്‍ പുറത്ത്. അതാണ് പുതിയ എന്‍എസ് യു ഐ ദേശീയ കമ്മിറ്റി ഭാരവാഹകിളുടെ പുറത്ത് വന്നപ്പോല് പലര്‍ക്കും തോന്നിയത്. എന്എസ്യുഐയുടെ ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹിപട്ടിക പുറത്ത് വന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങില്‍ നിന്ന് ഭാരവാഹികളെ ആരെയും ഉള്‍പ്പെടുത്തിയില്ല. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, ആന്ത്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ആരെയും ഉള്‍പ്പെടുത്തിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നോ, ഒന്നില്‍ കൂടുതലോ ദേശീയ ഭാരവാഹികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ജമ്മു കാശ്മീരില്‍ നിന്നുള്ള ഫൈറോസ് ഖാന് ആണ് നിലവില്‍ ദേശീയ അദ്ധ്യക്ഷന്‍. പുതിയ അദ്ധ്യക്ഷന്‍ ചാര്‍ജെടുത്ത ഉടന്‍ നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.സംഘടന നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ വരും ദിവസങ്ങളില്‍ ഇത് വന്‍ പ്രതിഷേധത്തിന് വഴിവെക്കും. പുതിയ അദ്ധ്യക്ഷനായി ഫൈറോസ് ഖാന് ചാര്‍ജ്ജെടുത്ത ശേഷം അപ്പോള്‍ ഉണ്ടായിരുന്ന ദേശീയ കമ്മിറ്റി പിരിച്ചു വിടുകയായിരുന്നു. ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്ന ആളുകളെ ദില്ലി യൂണിവേഴ്സിറ്റി ഇലക്ഷന് പ്രചരണത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ദില്ലി യൂണിവേഴ്സിറ്റി പ്രവര്‍ത്തനത്തിലെ കഴിവ് നോക്കിയാണ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ദേശീയ ഭാരവാഹികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലിക്കേഷന്‍ നല്‍കണം. ഇതിന്റെ യോഗ്യത എന്ന് പറയുന്നത്. സംസ്ഥാനത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹിയോ, ദേശീയ പ്രതിനിധി, ജില്ലാ പ്രസിഡന്റ്, കോളേജ് യൂണിയന് പ്രതിനിധി, യൂണിവേഴ്സിറ്റി യൂണിയന് പ്രതിനിധി, ദേശീയ കോര്‍ഡിനേറ്റര്‍, സംസ്ഥാന ദേശീയ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ദേശീയ ഭാരവാഹികളാകാനുള്ള അപേക്ഷ നല്‍കാനാകൂ. കേരളത്തിലും ബംഗാളിലുമാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടക്കം കുറിച്ചത്. കേരളത്തില്‍ കെഎസ്യുവും ബംഗാളില്‍ ഛാത്ര പരിഷത്തുമാണ് തുടക്കത്തില്‍ രൂപീകരിച്ചത്. പിന്നീടാണ് ദേശീയ തലത്തില്‍ ഒരു സംഘടന എന്ന ചിന്ത കോണ്‍ഗ്രസിന് വന്നതും തുടര്‍ന്ന് എന്‍എസ് യു ഐ എന്ന ദേശീയ സംഘടന നിലവില്‍ വരുകയും ചെയ്തത്. ബംഗാളിലെ ഛാത്രപരിഷത്ത് പിന്നീട് പേര് മാറ്റി എന്എസ്യുഐ എന്നാക്കുകയാിരുന്നു. പക്ഷെ ആ കാലഘട്ടത്തില്‍ കേരളത്തില്‍ നല്ല വേരോട്ടമുണ്ടായിരുന്ന കെഎസ് യുവിന്റെ പേര് മാറ്റാന്‍ കേരളത്തിലെ നേതാക്കള്‍ സമ്മതിച്ചിരുന്നില്ല. സംഘടന തുടക്കത്തില്‍ രൂപീകരിച്ച സംസ്ഥാനങ്ങളായിരുന്നു കേറളവും ബംഗാളും. ഈ രണ്ട് സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് പിന്നീട് ദേശീയ തലത്തില്‍ സംയുക്തമായി എന്എസ്യുഐ എന്ന സംഘടന രൂപീകരിച്ചത്. എന്നിട്ടും കാശ്മീരുകാരനായ പുതിയ അദ്ധ്യക്ഷന്റെ കമ്മിറ്റിയില്‍ നിന്നും കേരളത്തെയും ബംഗാളിനെയും ഒഴിവാക്കിയത് .കെഎസ് യുവിന്റെയും ഛാത്രപരിഷത്തിന്റെയും പതാകകള്‍ യോജിപ്പിച്ചാണ് എന്എസ്യുഐയുടെ പതാക രൂപീകരിച്ചത്. ഇന്ത്യയില്‍ തന്നെ സംഘടന ശക്തമായ സംസ്ഥാനമാണ് കേരളം. 60കളില്‍ കേരത്തന്റെ കലാലയങ്ങളും യൂണിവേഴ്സിറ്റി യൂണിയനുകളും ഭരിച്ചിരുന്നത് കെഎസ്യു എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. പിന്നീടാണ് കുറച്ച് ക്ഷീണം സംഭവിച്ചത്. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്ബോള്‍ താഴെതട്ട് മുതല്‍ ദൈനംദിന സംഘടനാ പ്രവര്‍ത്തനം നടക്കുന്നത് കേരളത്തില്‍ മാത്രമാണെ് എന്നും പറയാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ദേശീയ കമ്മിറ്റിയിലേക്ക് പ്രതിനിധികളുണ്ടായരുന്നു. എന്നാല്‍ പുതിയ കമ്മിറ്റിയില്‍ കേരളത്തെ അവഗണിച്ചത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നിരാശയിലുമാണ് പ്രവര്‍ത്തകരും നേതാക്കളും. സംസ്ഥാനങ്ങളില്‍ എന്എസ്യുഐ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. എന്നാല്‍ ദേശീയ തലത്തിലെത്തുമ്ബോള് അത് നോമിനേഷന് ആയി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. സംസ്ഥാനങ്ങളിലേത് പോലെ ദേശീയ തലത്തിലും തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും. രാഹുല്‍ ഗാന്ധി യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ ചുമതല ഏറ്റെടുത്തതുമുതലാണ് സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആശയം രൂപീകരിക്കുന്നത്. അതിനായി രണ്ടു സംഘടനകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് രൂപികരിക്കയും ചെയ്തു. സെന്‍ട്രല്‍ ഇലക്ഷന് കമ്മീഷനും അതിന് താഴെ പ്രദേശ് റിട്ടേണിങ്ങ് ഓഫീസര്‍ തുടങ്ങിയവയാണ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത്. സ്വാദീനം പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ എന്നിവ ഒഴിവാക്കില് സംസ്ഥാനം മാറ്റിയാണ് റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിക്കുന്നത്.