EBM News Malayalam

ഋതു എന്ന തെലുങ്കു ചിത്രത്തിൽ അമിതാഭ് ബച്ചൻ

കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഋതു എന്ന തെലുങ്കു ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രധാനവേഷത്തിൽ എത്തുന്നതായി വാർത്തകൾ. ബിഗ് ബിയെയും നന്ദമുരി ബാലാജിയെയും തന്‍റെ ചിത്രത്തിലൂടെ ഒന്നിപ്പിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ കൃഷ്ണ വംശി. സർക്കാർ 3 ചിത്രത്തിന്‍റെ സെറ്റിലെത്തി വംശിയും ബാലാജിയും ബിഗ് ബിയെ കണ്ടുവെന്നും ചില വൃത്തങ്ങൾ പറയുന്നു. 2017 ജൂൺ വരെ തിരക്കിലാണ് ബിഗ് ബി. ചിത്രത്തിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും ഇത് മൂലം ഒരു മറുപടി നൽകാൻ സാധിച്ചിട്ടില്ലെന്നും കേൾക്കുന്നു. എന്നാൽ ബച്ചൻ കരാറായിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാകുന്നതു വരെ കാത്തിരിക്കാൻ വംശിയും ബാലാജിയും തയ്യാറാണത്രേ.

Comments are closed, but trackbacks and pingbacks are open.