EBM News Malayalam

ഉപഗ്രഹനിര്‍മാണം; സ്വകാര്യമേഖലയക്ക്​ അ​വ​സ​ര​മൊ​രു​ക്കി ഐ.എസ്​.ആര്‍.ഒ

ന്യൂ​ഡ​ല്‍​ഹി: ഉ​പ​ഗ്ര​ഹ​നി​ര്‍​മാ​ണ​ത്തി​ന്​ സ്വ​കാ​ര്യ​മേ​ഖ​ല​​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഐ.​എ​സ്.​ആ​ര്‍.​ഒ).​ മൂ​ന്ന്​ വ​ര്‍​ഷം കൊ​ണ്ട് 30 മു​ത​ല്‍​ 35 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ വ​രെ നി​ര്‍​മി​ക്കാ​നു​ള്ള ടെ​ന്‍​ഡ​ര്‍ ​ഐ.​എ​സ്.​ആ​ര്‍.​ഒ സ്വ​കാ​ര്യ​മേ​ഖ​ല​​ക്ക്​ ന​ല്‍​കി. അ​ടു​ത്ത മൂ​ന്നു​നാ​ല്​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 58 ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ങ്ങ​ളാ​ണ്​ ​ഐ.​എ​സ്.​ആ​ര്‍.​ഒ​യുടെ ല​ക്ഷ്യം. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ര്‍​മാ​ണ​ത്തി​​ന്‍റെ 40 ശ​ത​മാ​നം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്ന​ത്.

താ​ല്‍​പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്ന്​​ മി​ക​ച്ച നാ​ലോ അ​ഞ്ചോ ക​മ്പനി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത്​ ക​രാ​ര്‍​ ന​ല്‍​കു​മെ​ന്നും, തു​ട​ര്‍​ന്ന്​ ഉ​പ​ഗ്ര​ഹ​ങ്ങ​ളുടെ​ നി​ര്‍​മാ​ണം, സം​യോ​ജ​നം, വി​ക്ഷേ​പ​ണം എ​ന്നി​വ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്നും ​ഐ.​എ​സ്.​ആ​ര്‍.​ഒ ഉ​പ​ഗ്ര​ഹ​വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ഡോ. ​എം. അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞു.​ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്​​ട്ര സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ട്​ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഐ.​എ​സ്.​ആ​ര്‍.​ഒ നേ​ര​േ​ത്ത നി​ര്‍​മി​​ച്ച​​ി​രു​ന്നു. ഒ​രു ഉ​പ​ഗ്ര​ഹം നി​ര്‍​മി​ക്കാ​ന്‍ ബം​ഗ​ളൂ​രു​വി​ലു​ള്ള സ്വ​കാ​ര്യ​സ്​​ഥാ​പ​ന​മാ​യ ആ​ല്‍​ഫ ഡി​സൈ​ന്‍ ​ടെ​ക്​​നോ​ള​ജീ​സിന്‍റെ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യും ര​ണ്ടാ​മ​േ​ത്ത​ത് ​​ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച്‌​​ പൂ​ര്‍​ണ​മാ​യും ആ​ല്‍​ഫ ത​ന്നെ നി​ര്‍​മി​ച്ചു​വെ​ന്നും ഒ​രു ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.