EBM News Malayalam

ഉത്തരകൊറിയ- അമേരിക്കന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുത്ത് യുഎന്‍

നോര്‍വെ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയവിഭാഗത്തലവന്‍ ജെഫ്രി ഫെല്‍റ്റ്മാന്‍ രാജ്യം സന്ദര്‍ശിക്കും. ആറു വര്‍ഷത്തിനു ശേഷമാണ് യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ലോകരാജ്യങ്ങള്‍ രൂക്ഷമായി തന്നെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎന്‍ ഉദ്യോഗസ്ഥന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനം.
ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനെത്തുന്ന ഫെല്‍റ്റ്മാന്‍ ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തു. അടിക്കടിയുള്ള മിസൈല്‍ പരീക്ഷണവും ലോകരാജ്യങ്ങളുടെ ഉത്കണ്ഠ എന്നീ വിഷയങ്ങളെ കുറിച്ച്‌ ചര്‍ച്ച നടത്തും. എന്നാല്‍ ഉത്തരകൊറിയന്‍ നേതാവ് കിങ് ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തില്ല.
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
നവംബര്‍ 28 ന് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ആഗോളതലത്തില്‍ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതുവരെ ഉത്തരകൊറിയ നടത്തിയതില്‍വെച്ച്‌ ഏറ്റവും ഭയനകമായിരുന്ന പരീക്ഷണമായിരുന്നു അത്. ദക്ഷിണ കൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിലെ പ്യോങ്സോങ്ങില്‍ നിന്ന് 13000 കിലോ മീറ്ററോളം സഞ്ചരിച്ച്‌ ജപ്പാന്‍ അധീനതയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചത് . ഇതിന് അമേരിക്കയെ വേരോളം നശിപ്പിച്ചു കളയാനുള്ള ശക്തിയുണ്ട്.ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. നൂറുകണക്കിന് വിമാനങ്ങളും രണ്ട് ഡസനോളം ജെറ്റ്വിമാനങ്ങളുമാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. നിരന്തരം പ്രകോപനങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്ക് മറുപടി നല്‍കുന്ന ശക്തിപ്രകടനം കൂടിയായിരുന്നു അത്. ഡിസംബര്‍ 4 നു ആരംഭിച്ച സംയുക്ത സൈനികാഭ്യാസം ഡിസംബര്‍ 8 വരെ തുടരും.
കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയും ഉത്തരകൊറിയയു തമ്മില്‍ രൂക്ഷമായ വെല്ലുവിളികള്‍ നടക്കുന്നുണ്ടായിരുന്നു. ഇനിയൊരു യുദ്ധമുണ്ടായാല്‍ അതിന് കാരണം ഉത്തരകൊറിയയ മാത്രമായിരിക്കുമെന്ന് അമേരിക്ക യുഎന്നില്‍ പറഞ്ഞിരുന്നു. കൂടാതെ ഉത്തരകൊറിയുടെ നടപടികള്‍ക്കെതിരെ തിരിച്ചടിക്കുമെന്നും യുഎസ് പറഞ്ഞിരുന്നു. അതെസമയം യുദ്ധത്തിന് തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്നു യുഎസ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയ അമേരിക്ക പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ യുഎന്‍ ജനറല്‍ ആന്റണിയോ ഗുട്ടറെസ് മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് ഉത്തരകൊറിയ ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നില്ല. യുഎന്നിന്റെ വാഗ്ദാനം തിരസ്കരിക്കും വിധമായിരുന്നു അന്ന് ഉത്തരകൊറിയയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനു ശേഷവും ഉത്തരകൊറിയ അണവപരീക്ഷണം നടത്തിയിരുന്നു.
ഉന്നുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൈനീസ് പ്രതിനിധി ഉത്തരകൊറിയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതിന ശേഷമായിരുന്നു ഉത്തരകൊറിയയുടെ ആണവപരീക്ഷണം. എന്നാല്‍ ചൈനയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് അമേരിക്ക വിലയിരുത്തിയിരുന്നത്.

Leave A Reply

Your email address will not be published.