EBM News Malayalam

“ഉത്തരകൊറിയയെ ഭീകരരാഷ്ട്രം “- ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയ്ക്കെതിരെ നിലപാട് കടുപ്പിച്ച്‌ അമേരിക്ക. ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കന്‍ പ്രസിഡ‍ന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍ ആണവായുധ പരീക്ഷണങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
ഇത്തരം നടപടിയിലൂടെ ഉത്തരകൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കണമെന്നു യുഎസ് വീണ്ടും ആവര്‍ത്തിച്ചു. 2008 ല്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഉത്തരകൊറിയയെ ഭീകരതെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചിരുന്നു. സിറിയ, ഇറാന്‍, സുഡാന്‍, എന്നീ രാജ്യങ്ങളും ഭീകരതെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങളായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കൊതിരെ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസമായി ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് മൗനമാണുള്ളത്. ആണവപരീക്ഷണങ്ങളും പ്രസ്താവനകളെ ഒന്നു തന്നെ ഉണ്ടായിട്ടില്ല. ട്രംപപ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്ബോഴും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് നിശ്ബദതമാത്രമാണ് മറുപടി. ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്നു തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഉത്തരകൊറിയന്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച്‌ ന്യൂസ് ഡോട്ട് കോം വെബ്സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടിക്കടി മിസൈല്‍ പരീക്ഷണം നടത്താറുള്ള ഉത്തരകൊറിയ രണ്ടു മാസമായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുനില്ല. കഴിഞ്ഞ ജൂലൈയില്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത ഭൂഖാണ്ഡാന്തര മിസൈല്‍ പരീക്ഷണം വന്‍വിജയമായിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരം തമ്മിലുള്ള വാക്പോര് കടുക്കയായിരുന്നു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളെ ഒറ്റ ചേരിയില്‍ കൊണ്ടു വന്ന് പ്രതിരോധം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, വിയ്റ്റനാം എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിച്ചിരുന്നു. ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഉന്നിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്.

ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിനെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധ ശിക്ഷ നല്‍കണമെന്ന് ഉത്തരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഉന്നിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ചില എകാധിപതികള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയ മറ്റു ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നുവെന്ന് ട്രംപ് ഉത്തരകൊറിയയുടെ പേരെടുത്തു പറയാതെ വിമര്‍ശിച്ചിരുന്നു. ഇത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ട്രംപ് കാണിച്ച തെറ്റിന് മരണ ശിക്ഷയാണ് നല്‍കേണ്ടതെന്നും പത്രം പറയുന്നുണ്ട്.

ഉത്തരകൊറിയന്‍ നാവിക കേന്ദ്രത്തില്‍ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയുടെ നിര്‍മ്മാണം നടക്കുകയാണ്. അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ അണവായുധ നിര്‍മ്മാണവയും പരീക്ഷണങ്ങളും ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതിന് പിന്നാലെയാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹനിയുടെ നിര്‍മ്മാണം. 38 നോര്‍ത്ത് വെബ്സൈറ്റാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.