ഉത്തരകൊറിയക്കെതിരെ ഒരുമിച്ച് പോരാടാന്‍ കൈകോര്‍ത്ത് അമേരിക്കയും ഫ്രാന്‍സും
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ അണുവായുധ പരീക്ഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം സിറിയന്‍ പ്രശ്നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം. വൈറ്റ്ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച.