EBM News Malayalam

ഉടന്‍ വിപണിപ്രവേശനത്തായി ആർസി390, ആർസി200 മോഡലുള്‍

കെടിഎം ബൈക്കുകളുടെ വിപണി ഈ വർഷം വിപണിയിലവതരിപ്പിക്കാനായി ബൈക്കുകളുടെ നീണ്ടനിര തന്നെയൊരുക്കിയിട്ടുണ്ടെങ്കിലും ആർസി390, ആർസി200 മോഡലുകളാണ് ഉടനടി വിപണിപ്രവേശനത്തായി ഒരുങ്ങിയിട്ടുള്ളത്. ഈ രണ്ട് ബൈക്കുകളുടേയും ലഘുവിവരങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ബ്രോഷർ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുള്ള ലോഞ്ചിനു മുമ്പായി ഈ ബൈക്കുകളെ സംബന്ധിച്ചുള്ള സകല വിവരങ്ങളും നൽകുന്നതാണ് ഈ ബ്രോഷർ. ആർസി390-ന്‍റെ 2017 മോഡലുകൾ കോസ്മെറ്റിക് പരിവർത്തനങ്ങളോടെയും ആർസി200 പ്രകടമായ ചില മാറ്റങ്ങളോടെയുമാണ് അവതരിക്കുന്നത്.

സ്ലിപ്പർ ക്ലച്ച്, സ്വിച്ചബിൾ എബിഎസ്, റൈഡ്-ബൈ വയർ, വലുപ്പമേറിയ 320എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നീ സവിശേഷതകൾ അടങ്ങുന്നതാണ് 2017 ആർസി390 മോഡലുകൾ. പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള അലൂമിനിയം അപ്‌സ്വെപ്റ്റ് കാനിസ്റ്റർ എക്സോസ്റ്റാണ് 2017 ആർസി390 ബൈക്കിലെ മറ്റൊരു പ്രകടമായ മാറ്റം. 373സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ആർസി390ബൈക്കുകളുടെ കരുത്ത്. 43ബിഎച്ചിപിയും 36എൻഎം ടോർക്കുമാണ് ഈ ബൈക്കുല്പാദിപ്പിക്കുന്നത്. യൂറോ-4 എമിഷൻ ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ളതാണ് ഈ ബൈക്ക്. ചക്രങ്ങൾക്ക് വീര്യംപകരാൻ 6 സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ അടങ്ങിയിട്ടുള്ളത്. സുരക്ഷയ്ക്കായി എബിഎസും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ബൈക്കിന്‍റെ മുൻഭാഗത്തായി 320എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 230എംഎം ഡിക്സ് ബ്രേക്കുമാണുള്ളത്. കെടിഎം ആർസി200 ബൈക്കുകളിൽ ഡിസൈനിലുള്ള നേരിയ തോതിലുള്ള മാറ്റങ്ങൾ അല്ലാതെ നിലവിലുള്ള മോഡലുകളിലുള്ള മെക്കാനിക്കൽ ഫീച്ചറുകൾ തന്നെയാണ് 2017 മോഡലുകളിലും നൽകിയിട്ടുള്ളത്.

Comments are closed, but trackbacks and pingbacks are open.