EBM News Malayalam

ഉച്ചയൂണ് കേമമാക്കാൻ ചിക്കൻ ഗീറോസ്റ്റ് തയ്യാറാക്കിയാലോ

ഉച്ചയൂണ് കേമമാക്കാൻ ചിക്കൻ ഗീറോസ്റ്റ് തയ്യാറാക്കിയാലോ. ആദ്യം കുറച്ച് വെള്ളം എടുത്തിനുശേഷം ചിക്കൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. തുടർന്ന് ഇതിനുശേഷം ഒരു പാനിൽ വറ്റൽ മുളക് , കുരുമുളക് , മല്ലി , ഉലുവ , ജീരകം , ഗ്രാമ്പു , എന്നിവ ചൂടാക്കുക. ശേഷം പുളി വെളുത്തുള്ളി അൽപം വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ നെയ്യാഴിച്ച് ചെറിയ കഷണങ്ങളാക്കിയ ചിക്കൻ അതിൽ വേവിച്ചെടുക്കുക.തയ്യാറാക്കിയ മസാലക്കൂട്ട് ചേർത്ത് ചിക്കൻ നന്നായി വേവിക്കാം. ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കുറച്ച് കറിവേപ്പില വഴറ്റിയത് ചിക്കന് മുകളിൽ താളിക്കാം. തീയണച്ച് ചൂടോടെ കഴിക്കാം.

ചേരുവകൾ

ചിക്കൻ – 250 ഗ്രാം

വറ്റൽമുളക് – 6 എണ്ണം

കുരുമുളക് – 15 ഗ്രാം

ഗ്രാമ്പു – 2

ഉലുവ – 15 ഗ്രാം

മല്ലി – 30 ഗ്രാം

വെളുത്തുള്ളി – 5 എണ്ണം

പുളി – ഒരു ടേബിൾ സ്പൂൺ

നെയ്യ് , വെളിച്ചെണ്ണ – ആവശ്യത്തിന്

Comments are closed.