EBM News Malayalam

ഇറാഖില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഷിയാ ഭൂരിപക്ഷ കിഴക്കന്‍ ജില്ലയായ സദര്‍ സിറ്റിയില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തൊഴിലാളികള്‍ വാഹനം കാത്തിരിക്കുന്ന ചത്വരത്തിനുസമീപമാണ് ആക്രമണം നടന്നത്. 61 പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളെ തേടിവന്നയാളെന്ന് നടിച്ചാണ് അക്രമി കാറോടിച്ച് എത്തിയത്. തൊഴിലാളികള്‍ കാറിനടുത്തേക്ക് എത്തിയപ്പോള്‍ സ്ഫോടനം നടത്തുകയായിരുന്നു. ഇതുവഴിപോയ മിനി ബസിലുണ്ടായിരുന്ന ഒമ്പത് സ്ത്രീകളും കൊല്ലപ്പെട്ടു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അവകാശപ്പെട്ടു. ഈ ആക്രമണത്തിനുശേഷം അല്‍ കിന്‍ദി ആശുപത്രിയിലെ കാര്‍ പാര്‍ക്കിങ് മേഖലയില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

 

Comments are closed, but trackbacks and pingbacks are open.