EBM News Malayalam

ഇന്ത്യ- ശ്രീലങ്ക പരമ്പര; രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംങ്

രണ്ടാം ടെസ്റ്റില്‍ നാഗ്പൂരില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംങ് തെരഞ്ഞെടുത്തു. ടീം സ്‌കോര്‍ 20 റണ്ണിലെത്തിയപ്പോഴാണ് ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ബാറ്റിംങ് ആരംഭിച്ച ഓപണര്‍ സമരവിക്രമയെ(13) ഇശാന്ത് ശര്‍മ്മ ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തിച്ചു.
കൊല്‍ക്കത്തയില്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചുവന്ന കാഴ്ചയായിരുന്നു കണ്ടത്. കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ ബാറ്റിങ്ങ് നിരയും ഭുവന്വേശറിന്റെ നാല് വിക്കറ്റ് പ്രകടനത്തിലൂടെ ബൗളിങ്ങ് നിരയും ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി. ഇന്ത്യ ഉറപ്പിച്ച ജയമാണ് വെളിച്ചക്കുറവ് മൂലം ഏഴ് ഓവര്‍ മുമ്പേ മത്സരം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നഷ്ടമായത്.
അതുകൊണ്ട് തന്നെ തലനാരിഴക്ക് നഷ്ടമായ ജയം നാഗ്പൂരില്‍ പിടിച്ചെടുക്കാമെന്നാണ് ഇന്ത്യന്‍ ക്യംപിന്റെ പ്രതീക്ഷ. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. പകരം മുരളിവിജയിയും വിജയ് ശങ്കറുമാണ് ടീമിലുള്ളത്. കോഹ്‌ലി, പൂജാര, ലോകേഷ് രാഹുല്‍ എന്നീ ബാറ്റ്‌സ്മാന്മാരാണ് കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പേസര്‍മാരും മികച്ച ഫോമിലാണെന്നത് കരുത്ത് വര്‍ധിപ്പിക്കുന്നു.
ഭുവിയില്ലെങ്കിലും മുഹമ്മദ് ഷമിയും, ഉമേഷ് യാദവും പ്രതീക്ഷയാണ്. അശ്വിന്‍, ജഡേജ എന്നീ സ്പിന്നര്‍മാര്‍ക്ക് കൊല്‍ക്കത്തയില്‍ വിക്കറ്റ് ക്ഷാമമായിരുന്നു ഫലമെങ്കില്‍ നാഗ്പൂരില്‍ അത് മാറിയേക്കും. ആദ്യ മൂന്ന് ദിനം പേസര്‍മാരെയും പിന്നീടുള്ള രണ്ട് ദിനങ്ങളില്‍ സ്പിന്നര്‍മാരെയും തുണക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളത്. മറുവശത്ത് ലങ്കന്‍ നിര ബൗളര്‍മാരെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. സുരങ്ക ലക്മല്‍, ഷനാക എന്നിവരുടെ പ്രകടനമാണ് അവരുടെ ശക്തി. ഏയ്ഞ്ചലോ മാത്യൂസ്, തിരിമാനെ, നായകന്‍ ദിനേശ് ചാണ്ഡിമല്‍ തുടങ്ങിയവരിലാണ് ബാറ്റിങ് പ്രതീക്ഷ.

Leave A Reply

Your email address will not be published.