EBM News Malayalam

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 128 ഒഴിവുകളുണ്ട്.ഡൽഹി, ഹരിയാന,ഹിമാചൽപ്രദേശ്, ജമ്മു&കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായിരിക്കും ട്രെയിനിംഗ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ് ട്രേഡുകളിലൊന്നിൽ എൻജിനിയറിംഗ് ഡിപ്ലോമ. 12 മാസമായിരിക്കും ഡ്രെയിനിംഗ്.

ഡൽഹിയിൽ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) ട്രേഡ് അപ്രന്റിസിന്റെ 3 ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുൾപ്പെടെ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ മാത്രമായോ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 18 മാസമായിരിക്കും ട്രെയിനിംഗ്,

പ്രായം: ഡിസംബർ 31 ന് 18നും 24 നും ഇടയിൽ. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ടവിധം: www.iocrefrecruit.inലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിനു മുൻപ് www.iocl.comൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ച് മനസ്സിലാക്കുക. ഒരാൾക്ക് ഒരുവിഭാഗത്തിലേക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 12

Comments are closed, but trackbacks and pingbacks are open.