EBM News Malayalam

ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അസമിലെ ചിരാഗ് ജില്ലയിലുള്ള റിഫൈനറിയിൽ വിവിധ തസ്തികകളില്‍ 56 ഒഴിവുകള്‍

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്‍റെ അസമിലെ ചിരാഗ് ജില്ലയിലുള്ള റിഫൈനറിയിൽ വിവിധ തസ്തികകളിലായി 56 ഒഴിവുണ്ട്. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് (പ്രൊഡക്ഷൻ 28, പി.യു. 13, ഇലക്ട്രിക്കൽ 1, ഫയർ ആൻഡ് സേഫ്റ്റി 2, ഇൻസ്ട്രുമെന്റേഷൻ 2) ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റന്റ് 9, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനാവശ്യമായ പ്രായം, യോഗ്യത, മുൻപരിചയം എന്നിവയടങ്ങിയ വിശദ വിജ്ഞാപനം ww.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫീസ്: 100 രൂപ. Indian Oil Corporation Limitted, Bongalgaon Refinery എന്ന പേരിൽ State Bank of India, BRPL Complex Branch (Branch Code : 7171, IFSC Code : SBIN00717) ൽ മാറാവുന്ന ക്രോസ്‌ഡ് ഡിമാന്റിൽ മാറാവുന്ന ക്രോസ്ഡ് ഡിമാന്റ് ഡ്രാ്ര്രഫായി ഫീസടയ്ക്കണം. എസ്.സി / എസ്.ടി വിഭാഗക്കാർക്കും വികലാംഗർക്കും ഫീസ് ബാധകമല്ല. മറ്റ് ഇളവുകൾ ചട്ടപ്രകാരം.അപേക്ഷ ww.iocl.com നൽകിയിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കണം. വിലാസം: Chief Human Resource Manager, IOCL (Bongalgaon Refinery). Post Office – Dhaligaon, District Chirang, Pin Code – 783385, Assam. അവസാന തീയതി: ജനുവരി 23.

Comments are closed, but trackbacks and pingbacks are open.