EBM News Malayalam

ഇന്ത്യൻ ഓയിൽ കോർപറേഷനില്‍ ഒഴിവുള്ള 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അസമിലെ ചിരാഗ് റിഫൈനറിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്, ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റന്റ്, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് എന്നീ തസ്തികകളിലായി 56 ഒഴിവുകളുണ്ട്.

ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് 28

കെമിക്കൽ / റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിംഗിൽ മൂന്നു വർഷത്തെ ഫുൾടൈം ഡിപ്ലോമ, അല്ലെങ്കിൽ ബി. എസ് സി മാത്സ്/ ഫിസിക്സ് ആണ് അടിസ്ഥാന യോഗ്യത. പമ്പ് ഹൗസ് ഓപറേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് (പി. യു) 13മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ, എ.ടി ഐ

ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) 1
അംഗീകൃത സർവകലാശാലയുടെ കീഴിൽ നിന്ന് ത്രിവത്സര ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. പവർ ജനറേറ്റർ ഓപ്പറേഷൻ ആൻഡ് മെയന്റനൻസിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഫയർ ആൻഡ് സേഫ്റ്റി) 2
മെട്രിക്കുലേഷനും സബ് ഓഫീസേഴ്സ് കോഴ്സും പൂർത്തിയാക്കിയിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ശാരീരിക യോഗ്യത: 165 സെ. മീ ഉയരം, 50 കി. ഗ്രാം ഭാരം, നെഞ്ചളവ് : 81 സെ. മീ, എക്സ്പാൻഡഡ്: 86.5 സെ. മീ, കണ്ണടയില്ലാതെ നല്ല കാഴ്ച ശേഷി ഉണ്ടായിരിക്കണം. ഫയർ ആൻഡ് സേ്ര്രഫി വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ) 2
ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സിൽ മൂന്നു വർഷത്തെ ഡിപ്ലോമ,

ജൂനിയർ മെറ്രീരിയൽ അസിസ്റ്റന്റ് 9
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമജൂനിയർ ക്വാളിറ്റി

കൺട്രോൾ അനലിസ്റ്റ് 1
ഫിസിക്സ്/ കെമിസ്ട്രി/ മാത്സ് ഇവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത. ക്വാളിറ്റി കൺട്രോളിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 2016 ഒക്ടോബർ 1 ന് 18 വയസിൽ കുറയാനോ 26 വയസിൽ കൂടാനോ പാടില്ല. എസ്. സി/ എസ്. ടി വിഭാഗക്കാർക്ക് അഞ്ചും ഒ. ബി. സിക്കാർക്ക് മൂന്നും വർഷത്തെ ഇളവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികളെ, അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എഴുത്തു പരീക്ഷയിലേക്ക് പരിഗണിക്കുക. 100 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്നു മണിക്കൂർ നീളുന്ന പരീക്ഷയായിരിക്കും. പരീക്ഷയിൽ 40 ശതമാനം മാർക്കു നേടുന്നവർക്കാകും ശാരീരിക ക്ഷമതാ/ നൈപുണ്യ പരിശോധനാ പരീക്ഷകൾക്ക് അവസരം ലഭിക്കുക.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വേണം അപേക്ഷിക്കാൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ സഹിതം ജനുവരി 23 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.iocl.com/PeopleCareers ലോഗിൻ ചെയ്യുക.

Comments are closed, but trackbacks and pingbacks are open.