EBM News Malayalam

ഇന്ത്യയ്ക്ക് വീണ്ടും ഫിഫ റാങ്കിംഗിൽ മുന്നേറ്റം

സൂറിച്ച്: ഇന്ത്യയ്ക്ക് വീണ്ടും ഫിഫ റാങ്കിംഗിൽ മുന്നേറ്റം. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–മത്തെ സ്‌ഥാനത്തെത്തി. മികച്ച റാങ്കിംഗ്.  കഴിഞ്ഞ വർഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയിക്കാനായതാണ് റാങ്കിംഗിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. 243 പോയിന്‍റുമായാണ് ഇന്ത്യ 129–മത്തെ സ്‌ഥാനത്തെത്തിയത്. 2005 ഡിസംബറിൽ 127–മത്തെ സ്‌ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ പുതിയ റാങ്കിംഗിലും അർജന്റീനയാണ് ഒന്നാമത്. ബ്രസീൽ രണ്ടും ജർമനി മൂന്നും സ്‌ഥാനങ്ങളിൽ തുടരുന്നു. കഴിഞ്ഞ ഡിസംബറിൽ ലോക റാങ്കിംഗിൽ ഇന്ത്യ 135–മത്തെ സ്‌ഥാനത്തായിരുന്നു.

Comments are closed, but trackbacks and pingbacks are open.