EBM News Malayalam

ഇന്ത്യയുടെ ഏറ്റവും മോശമായ കൊവിഡ് കാലഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡൽഹി : ഇന്ത്യയുടെ ഏറ്റവും മോശമായ കൊവിഡ് കാലഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ വൈറസ് വ്യാപനത്തെ തടയുന്നതിന് തുടർന്നും ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്രി മോദി സർക്കാർ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ എത്തിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന

പിപിഇ കിറ്റുകൾ , കൈയ്യുറകൾ , മാക്സുകൾ , വെൻറിലേറ്ററുകളിൽ തുടങ്ങിയവയും വാക്സിനുകളിൽ വൻതോതിൽ ഉത്പാദിപ്പിച്ച വ്യവാസയ മേഖലയും കോവിഡ് പ്രതിരോധത്തിൽ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അതേസമയം കൊവിഡ് കാലത്ത് നാം സ്വീകരിച്ച നടപടികൾ മഹാമാരിക്കെതിരായ ലോകത്തിൻ്റെ പോരാട്ടത്തിൽ ദീപശിഖയേന്താൻ രാജ്യത്തിന് സഹായകരമായി. മഹാമാരിക്കെതിരെ പോരാടാൻ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടർമാർ ,നഴ്സുമാർ , മറ്റ് ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ , സാങ്കേതിക പ്രവർത്തകർ ആശാവർക്കാർമാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Comments are closed.