EBM News Malayalam

ഇന്ത്യയിൽ വിറ്റഴിക്കുന്ന ബൈക്കുകളുടെ വില വർധിപ്പിക്കാൻ യുഎം മോട്ടോർസൈക്കിൾസ് തീരുമാനിച്ചു

ഇന്ത്യയിൽ വിറ്റഴിക്കുന്ന ബൈക്കുകളുടെ വില വർധിപ്പിക്കാൻ അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാവായ യുഎം മോട്ടോർസൈക്കിൾസ് തീരുമാനിച്ചു. ഓരോ മോഡലുകൾക്കും അഞ്ചു ശതമാനത്തോളം വില വർധനവാണ് ഏർപ്പെടുത്തുന്നത്. റെനഗേഡ് കമാന്റോയ്ക്ക് നിലവിൽ 1.64ലക്ഷമാണെങ്കിൽ റെനഗേഡ് സ്പോർട്സ് എസിന് 1.57ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില. ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലൂടെയായിരുന്നു ഈ രണ്ടുബൈക്കുകളുടേയും അരങ്ങേറ്റം. റെനഗേഡ് കമാന്റോയ്ക്ക് 1.59ലക്ഷവും റെനഗേഡ് സ്പോർട്സിന് 1.49ലക്ഷവുമായിരുന്നു ദില്ലി എക്സ്ഷോറൂം വില. റെനഗേഡ് കമാന്റോയ്ക്ക് 5,000രൂപയും റെനഗേഡ് സ്പോർട്സിന് 8,000രൂപയുമാണിപ്പോൾ വർധിച്ചിരിക്കുന്നത്.

ബൈക്ക് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിലും ഉൽപ്പാദന ചെലവിലുമുണ്ടായിട്ടുള്ള വർധനവാണ് വിലയേറാനുള്ള കാരണമായി യു എം എൽ ഡയറക്ടർ രാജീവ മിശ്ര ചൂണ്ടികാണിച്ചത്. വില വർധനവുണ്ടാക്കുന്ന പ്രത്യാഘാതം കഴിയുന്നത്ര കുറയ്ക്കനുള്ള ശ്രമവും കൂടാതെ ആകർഷ വ്യവസ്ഥകളിൽ വാഹന വായ്പയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Comments are closed, but trackbacks and pingbacks are open.