ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ 31ാം ജന്മദിനം ആഘോഷിച്ച് സഹതാരങ്ങള്‍
മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനും മികച്ച ഫീല്‍ഡറുമായ സുരേഷ് റെയ്നയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള റെയ്നയുടെ ആരാധകരും സഹതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകളുമായെത്തിയിരുന്നു. സചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്, മുഹമ്മദ് കൈഫ്, ഹര്ഭജന് സിങ്, ഇര്ഫാന് പത്താന് തുടങ്ങിയവരാണ് റെയ്നക്ക് ആശംസകള്‍ നേര്‍ന്നത്.
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന് െടണ്ടുല്‍ക്കര്‍ റെയ്നയെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നല്‍കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. റെയ്നയും ഭാര്യ പ്രിയങ്കയും മകള്‍ ഗ്രാഷ്യയും ഉച്ചഭക്ഷണത്തിന് വന്നതില്‍ അതീവ സന്തോഷവാനാണെന്ന് സചിന് ട്വീറ്റ് ചെയ്തു. കൂടാതെ റെയ്നക്ക് പിറന്നാള്‍ മധുരം നല്കുന്ന ചിത്രവും സചിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ ടെസ്റ്റ് മാന്ത്രികന് വി.വി.എസ് ലക്ഷ്മണ്, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, ന്യൂസ്ലാന്ഡ് വെടിക്കെട്ട് ബാറ്റ്സ്മാന് ബ്രെണ്ടന്‍ മക്കല്ലം എന്നിവരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെയ്ന ഇന്ത്യന്‍ ടീമിെന്റ പ്രകടനത്തെ കുറിച്ച് നിരന്തരം പോസ്റ്റുകള്‍ ഇടാറുണ്ട്.