EBM News Malayalam

ഇംഗ്ലീഷ് വിംഗ്ലീഷിന് രണ്ടാംഭാഗം വരുന്നു

ബോളിവുഡ് താരം ശ്രീദേവിയുടെഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡെ ഒരുക്കിയ ഈ ചിത്രത്തിന് രണ്ടാംഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൗരിയുമൊത്തുള്ള ഫോട്ടോ ‘ഉടന്‍ വരുന്നു’ എന്ന കാപ്ഷനുമായി ശ്രീദേവി ട്വീറ്ര് ചെയ്തതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരു വീട്ടമ്മ അമേരിക്കയില്‍ എത്തുന്നതും അവര്‍ കടന്നു പോകുന്ന രസകരമായ ജീവിതമുഹൂര്‍ത്തങ്ങളുമാണ് ഇംഗ്ലീഷ് വിംഗ്ലീഷ് അവതരിപ്പിച്ചത്.
2012ല്‍ തിയേറ്രറുകളില്‍ എത്തിയ ചിത്രത്തില്‍ ആദില്‍ ഹുസൈന്‍, സുജാത കുമാര്‍, പ്രിയാ ആനന്ദ്, സുലഭ ദേശ്പാണ്ഡെ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം വിജയ് നായകനായ പുലിയിലും മോം എന്ന ബോളിവുഡ് ചിത്രത്തിലും ശ്രീദേവി അഭിനയിച്ചു. നവാസുദ്ദീന്‍ സിദ്ദിഖിയായിരുന്നു മോംമിലെ നായകന്‍.

Leave A Reply

Your email address will not be published.