EBM News Malayalam

ആസ്ത്മയും ആയുര്‍വേദവും

ആസ്ത്മയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്ത്മയുടെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്‍റെയും രോഗിയുടെയും സ്ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും രോഗത്തിന്‍റെ ആവര്‍ത്തനസ്വഭാവം കുറയ്ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്. ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.

1. ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
2. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.
3. കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക.
4. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക
5. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക.
6. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക.
7. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവചേര്‍ത്ത് കഷായം വച്ചു കുടിക്കുക.

Comments are closed, but trackbacks and pingbacks are open.