EBM News Malayalam

ആസിഫിന്‍റെ അച്ഛനമ്മമാരുടെ വേഷത്തിൽ ശ്രീനിവാസനും ലെനയും

ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബചിത്രമായാണ് സംവിധായകൻ ഹണി ബീ 2 ഒരുക്കുന്നത്. ആസിഫ് അലി, ഭാവന, ലാൽ, ബാലു വർഗീസ്, ബാബുരാജ് എന്നിവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി വീണ്ടും എത്തുമ്പോൾ, ശ്രീനിവാസനും ലെനയും ആസിഫിന്‍റെ അച്ഛനമ്മമാരുടെ വേഷത്തിൽ ചിത്രത്തിൽ എത്തുകയാണ്. അസുരവിത്ത് എന്ന ചിത്രത്തിൽ ആസിഫിന്‍റെ അമ്മയായി ലെന മുമ്പ് അഭിനയിച്ചിട്ടുണ്ട്. റൂബിയെന്നാണ് ലെനയുടെ കഥാപാത്രത്തിന്‍റെ പേര്. പുതിയ തലമുറ ബന്ധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ചിത്രത്തിൽ കാണിക്കുന്നു. ചിത്രത്തിൽ തന്പി ആന്റണി എന്ന കഥാപാത്രത്തെയാണ് ശ്രീനി അവതരിപ്പിക്കുന്നത്. അദ്ദേഹം ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ വേഷമാണിതെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Comments are closed, but trackbacks and pingbacks are open.