EBM News Malayalam

ആഴക്കടൽ വില്പന ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് എം വിൻസെന്റ് എംഎൽഎ നടത്തുന്ന സത്യാഗ്രഹത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം. ആഴക്കടൽ വില്പന ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് . എം വിൻസെന്റ് എംഎൽഎ നടത്തുന്ന സത്യാഗ്രഹത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൽ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാനും വേണ്ടി സർക്കാർ നടത്തിയ വൻഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും . മത്സൃതൊഴിലാളിക്ക് വൻ വികസനപ്രവർത്തനങ്ങളാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറയമ്പോഴും മത്സ്യതൊഴിലാളികളുടെ സമ്പത്ത് വ്യവസ്ഥയെ തകർക്കുന്ന നിലപാടിലേക്കാണ് ഇടതുപക്ഷ സർക്കാറിലെ മന്ത്രിമാർ മുന്നോട്ട് പോയിരിക്കുതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സത്യാഗ്രഹ ചടങ്ങിൽ വി.എസ് ശിവകുമാർ (എംഎൽഎ ) കെ പി സി സി സെക്രട്ടറി ആർ വത്സലൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഷജീർ നേമം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ.
Ck.വത്സലകുമാർ , ഡി സി സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ , ഡിസിസി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ, ഡിസിസി സെക്രട്ടറി ആഗ്നസ് റാണി, കാഞ്ഞിരംകുളം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശിവകുമാർ, KSU കോവളം ബ്ലോക്ക് ജനറൽ സെക്രട്ടറി ശരത് ബാലരാമപുരം കോർപ്പറേഷൻ കൗൺസിലർ ഓമന സമാപനം – ഡോ. ശശിതരൂർ MP എന്നിവർ പങ്കെടുത്തു.

നിതിന്‍ലാല്‍ ബാലരാമപുരം

Comments are closed.