ആരാധകരെ ഞെട്ടിച്ച് പുതു പുത്തന്‍ മേകൊവേറുമായി അനുപമാ പരമേശ്വരന്
ചുരുണ്ട മുടിയുമായി എത്തി മലയാളികളുടെ മനം കവര്‍ന്ന അനുപമയെ മേരി എന്ന് വിളിക്കാനാണ് മലയാളികള്‍ക്ക് ഇഷ്ടം. പ്രേമത്തിലെ മേരിയെ എന്ന കഥാപാത്രം അത്ര വലിയ ഓളമാണ് മലയാളി പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. പ്രേമം സിനിമ കഴിഞ്ഞ് മലയാളത്തില്‍ അത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളത്തിന്റെ മേരിയെ തെലുങ്ക് സിനിമാ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ തെലുങ്ക് സിനിമയിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമാ പരമേശ്വരന്.ജെ എഫ് ഡബ്ല്യൂ മാഗസിനു വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷില് മീഡിയയില്‍ വെറെലായിലരിക്കുന്നത്. മലയാളത്തിന്റെ മേരിയുടെ മേക്ക് ഓവര്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരും. അല്‍പ്പം ഗ്ലാമറസാണ് എങ്കിലും വീഡിയോ സോഷില് മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.