EBM News Malayalam

ആണവായുധ ഭീഷണിയുര്‍ത്തുന്ന ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം

സോള്‍: ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ഉണ്ടെന്ന് ദക്ഷിണ കൊറിയ. വന്‍തോതിലുള്ള ആണവായുധങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഉത്തരകൊറിയ. 2016 അവസാനം ഉത്തര കൊറിയയുടെ പക്കല്‍ 50 കിലോയോളം പ്ലൂട്ടോണിയം ഉള്ളതായാണു ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. അതേസമയം, കയ്യിലുള്ള പ്ലൂട്ടോണിയത്തിന്‍റെയും യുറേനിയത്തിന്‍റെയും കണക്കുപ്രകാരം ഉത്തരകൊറിയയ്ക്ക് 21 അണുബോംബുകള്‍ വരെ നിര്‍മിക്കാനാകുമെന്ന് യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി കഴിഞ്ഞ ജൂണില്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാനുതകുന്ന വിധത്തിലുള്ള ആയുധങ്ങള്‍ക്കായുള്ള പരീക്ഷണത്തിലാണ്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടുത്തുതന്നെ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അവകാശവാദമുന്നയിച്ചിരുന്നു.

Comments are closed, but trackbacks and pingbacks are open.