EBM News Malayalam

അ​മേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയയില്‍ വീണ്ടും മിസൈല്‍ പരീക്ഷണം

സോള്‍: അ​മേരിക്കയെ വെല്ലുവിളിച്ച്‌ ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. വടക്കന്‍ കൊറിയയുടെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവെച്ചിട്ടുണ്ട്.
അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്ബത്തിക മേഖലയിലെ കടലിലാണ് പതിച്ചത്. സെപ്റ്റംബറില്‍ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രകോപനം വീണ്ടുമുണ്ടായിരിക്കുന്നത്. ഏതാനും ദിവസം മുമ്ബ് യുഎസ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയ വീണ്ടും പരീക്ഷണം നടത്തിയിരിക്കുന്നത്. മുമ്ബത്തേക്കാള്‍ ശക്തിയേറിയ മിസൈലാണ് പരീക്ഷണം നടത്തിയതെന്നും 13,000 കിലോമീറ്ററാണ് മിസൈലിന്റെ യഥാര്‍ത്ഥ ശേഷിയെന്നുമാണ് വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നത്.
എല്ലാ നഗരങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്നും അവര്‍ പറയുന്നു. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. സര്‍ക്കാരിനും സൈന്യത്തിനും മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഇത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അറിയിച്ചു. ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമെന്നാണ് ഉത്തരകൊറിയയെ ട്രംപ് വിശേഷിപ്പിച്ചത്.

Leave A Reply

Your email address will not be published.