EBM News Malayalam

അസോള വളര്‍ത്താം

ഇലകളുടെ അടിയില്‍ നീലഹരിത പായലിനെ താലോലിച്ചുവളര്‍ത്തുന്ന പന്നല്‍ച്ചെടിയാണ് അസോള. നീലഹരിതപായലിന്‍റെ സഹവര്‍ത്തിത്വം അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്‍ അസോളയ്ക്ക് പ്രാപ്തിനല്‍കുന്നു. അതുകൊണ്ടുതന്നെ മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണമുള്ള തീറ്റയായും അസോള ഉപയോഗിക്കാം.

ഭാഗികമായി തണലുള്ള സ്ഥലമാണ് അസോള വളര്‍ത്താന്‍ ഉത്തമം. രണ്ടു മീറ്റര്‍ നീളവും വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള കുഴിയെടുക്കുന്നത് ആദ്യഘട്ടം. തറ, അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കണം. ചുറ്റും കല്ലുകള്‍ നിരത്തിവെച്ചാല്‍ അസോള കൃഷിക്കുളം തയ്യാര്‍. ഇതില്‍ നിന്നായി അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണ് വിതറാം. 10 ലിറ്റര്‍ വെള്ളത്തില്‍ രണ്ട് കിലോഗ്രാം ചാണകവും 30 ഗ്രാം ഫോസ്ഫറസ് വളങ്ങളും കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇത്രയും വലിപ്പമുള്ള കുഴിയില്‍ ഒരു കിലോഗ്രാം അസോള ചേര്‍ക്കാം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടം മുഴുവന്‍ വ്യാപിക്കും. ആഴ്ചതോറും ഒരു കിലോഗ്രാം ചാണകവും 20 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും ചേര്‍ത്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. പത്തുദിവസത്തിലൊരിക്കല്‍ കാല്‍ഭാഗം വെള്ളംമാറ്റി പുതിയവെള്ളം നിറയ്ക്കാം. മാസത്തിലൊരിക്കല്‍ പഴയ മണ്ണ് മാറ്റി പുതിയ അഞ്ചുകിലോഗ്രാം മണ്ണ് ചേര്‍ക്കണം. ഇത്തരം തടത്തില്‍ നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.

Comments are closed, but trackbacks and pingbacks are open.