അമിതഭാരം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തിരിച്ചിറക്കി
നാസിക്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അമിത ഭാരത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ 9.30 ഓടെ ഔറംഗബാദില്‍ നിന്നും നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അമിതഭാരമെന്ന് തിരിച്ചറിഞ്ഞ് ഹെലികോപ്റ്റന്‍ നിലത്തിറക്കിയത്. മുഖ്യമന്ത്രിക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനും സഞ്ചരിച്ചിരുന്നു.ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ശേഷമാണ് പൈലറ്റിന് അമിതഭാരമാണെന്ന് വ്യക്തമായത്. 50 അടിയോളം ഉയരത്തില്‍ എത്തിയ ഹെലികോപ്റ്റര്‍ പിന്നീട് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ലെഗേജുകളും പാചകക്കാരനെയും ഒഴിവാക്കി യാത്ര തുടരുകയായിരുന്നു.