EBM News Malayalam

അബ്ദുല്ല മൗലവിയുടെ മരണം; ‘തുടരന്വേഷണ തീരുമാനം സിബിഐക്ക്’ ഹൈക്കോടതി

കാസർകോട് : ചെമ്പിരിക്ക -മംഗലാപുരം ഖാസി സി. എം അബ്ദുല്ല മൗലവിയുടെ മരണത്തിൽ തുടരന്വേഷണമെന്ന ആവശ്യത്തില്‍ സിബിഐക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മൗലവിയുടെ മരണത്തിന്​ കാരണക്കാരായവരെക്കുറിച്ചറിയാമെന്ന വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍​ തുടരന്വേഷണം ആവശ്യപ്പെട്ട്​ മലപ്പുറം സ്വദേശി മുഹമ്മദ്​ ത്വയ്യിബ്​ ഹുദവിയാണ്​ ഹര്‍ജി നൽകിയത്. ഹര്‍ജിക്കാരൻ സിബിഐക്ക് നൽകിയ പരാതി രണ്ടു മാസത്തിനകം അനുഭാവപൂർവം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി . മൗലവിയുടെ മരണം ആത്മഹത്യയാണെന്നോ നരഹത്യയാണെന്നോ സ്​ഥീരീകരിക്കാൻ തെളിവില്ലെന്ന തരത്തിൽ കേസിൽ സിബിഐ അന്തിമ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Leave A Reply

Your email address will not be published.