അനധികൃതമായി പരസ്യബോര്‍ഡുകള്‍ക്ക് 300 ദിനാര്‍ പിഴ മുന്നറിയിപ്പുമായി കുവൈറ്റ് മുനിസിപ്പാലിറ്റി
കുവൈറ്റ്: അനുമതിയില്ലാതെ പാതയോരങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്നറിയിപ്പുമായി കുവൈറ്റ് മുനിസിപ്പാലിറ്റി.
അനധികൃതമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ 300 ദിനാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്കിടയില്‍ നടക്കുന്ന വിവാഹ പാര്‍ട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി അടിയന്തര വിഭാഗം മേധാവി സൈദ് അല്‍ ഇന്‍സി അറിയിച്ചു .
ഇത്തരം പരസ്യബോര്‍ഡുകള്‍ മുന്നറിയിപ്പുകൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ വിവാഹപരസ്യങ്ങളും മറ്റും സ്ഥാപിക്കുന്നത് കൂടുതലായ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.