അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണം നടത്തുന്നുവെന്ന ആരോപണത്തിന് പ്രതികരണവുമായി ബിജെപി. ചൈനയുടെ ഈ നീക്കത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് ബിജെപി ആരോപിച്ചു. അരുണാചലിലെ ബിജെപി എംപി താപിര്‍ ഗാവോയാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സുംദൊരോങ് താഴ്വര ചൈന കൈയ്യേറിയപ്പോള്‍ ഇന്ത്യന്‍ സൈന്യം നടപടിയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈന്യത്തെ തടഞ്ഞു. ഈ മേഖലകളില്‍ 1980കള്‍ മുതല്‍ ചൈന റോഡ് നിര്‍മ്മാണം നടത്തുന്നുണ്ട്. ഇവിടെ ഗ്രാമം നിര്‍മ്മിക്കുന്നു എന്നത് പുതിയ വാര്‍ത്തയല്ലെന്നും ഉത്തരവാദി കോണ്‍ഗ്രസാണെന്നും ഗാവോ വ്യക്തമാക്കി. ചൈന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച കാലത്ത് അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments are closed.