EBM News Malayalam

അടുക്കളതോട്ടത്തില്‍ ഒരു കറിവേപ്പുകു‌ടി

മലയാളിയുടെ അടുക്കളയിൽ നിന്ന് ഒഴിച്ചു നിർത്താനാകാത്തതാണ് കറിവേപ്പില. വീട്ടുമുറ്റത്ത് ഒരു കറിവേപ്പു തൈ നട്ടു വളർത്തിയാൽ കൊടിയ വിഷത്തെ അടുക്കളയിൽ നിന്ന് അകലെ നിർത്താം.

നടീല്‍ രീതി

വേരിൽനിന്ന് മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന സസ്യമാണിത്. 30 മുതൽ 45 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേർത്തിളക്കി വേണം തൈകൾ നടാൻ. കുഴിയിൽ ആവശ്യത്തിന് നീർവാർച്ച കിട്ടാൻ ആവശ്യത്തിന് മണലും ചേർക്കാം. വൈകിട്ട് തൈനടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിൻകാഷ്ഠം, വേപ്പിൻ പിണ്ണാക്ക്, മണ്ണിരവളം ഇവയാണ് കറിവേപ്പിന് കൂടുതൽ ഗുണം ചെയ്യുക. തണ്ടിൽ നിന്ന് ഇരുവശത്തേക്കും നിരനിരയായായാണ് ഇലകൾ വളരുന്നത്. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിൽ വെളുത്ത ചെറിയ പൂക്കളും ഉണ്ടാകും. ഒരു ചെടിക്ക് വർഷത്തിൽ 10 കിലോഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് ,70 ഗ്രാം മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ് എന്നിവ ചുവട്ടിൽ ചേർക്കണം. വേനൽക്കാലത്ത് ചുവട്ടിലും ഇലകളിലും നന്നായി നനച്ച് കൊടുക്കണം. ചെടിക്ക് ഒരു മീറ്റർ പൊക്കം വന്നുകഴിയുമ്പോൾ മുകളറ്റം വെട്ടി നിർത്താവുന്നതാണ്. ഇതിലൂടെ ധാരാളം ഉപശാഖകൾ വളരുന്നതിനൊപ്പം ഇലകളും ലഭിക്കും.

Comments are closed, but trackbacks and pingbacks are open.